Type Here to Get Search Results !

Bottom Ad

സംസ്ഥാന കലോത്സവം: പാലക്കാടും കോഴിക്കോടും കിരീടം പങ്കിട്ടു

evisionnews


കോഴിക്കോട്: (www.evisionnews.in) 55ാമത് സംസ്ഥാന കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം. ഇരുജില്ലകളും 916 പോയിന്റ് നേടിയാണ് കനക കിരീടം പങ്കിട്ടത്. കലോത്സവ ചരിത്രത്തില്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് അവസാനമായി കിരീടം പങ്കിട്ടത്.


പാലക്കാട് നടന്ന കഴിഞ്ഞ കലോത്സവത്തിലേറ്റ പരാജയത്തിന് കോഴിക്കോടിന്റെ മണ്ണില്‍ പകരംവീട്ടാനുറച്ചായിരുന്നു പാലക്കാടിന്റെ കൗമാരപ്രതിഭകള്‍ ഇത്തവണ കലോത്സവത്തിനെത്തിയത്. കോഴിക്കോടില്‍ നിന്നും കീരീടം പൂര്‍ണമായും വിട്ടുകിട്ടിയില്ലെങ്കിലും തോറ്റുകൊടുക്കാതെ കീരീടം തങ്ങള്‍ക്കു കൂടി അവകാശപ്പെടുത്തി പാലക്കാട് ചരിത്രത്തില്‍ ഇടംനേടി.
2006ന് ശേഷം വീണ്ടുമൊരു സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കാന്‍ ശ്രമിച്ച പാലക്കാടിന്റെ ശക്തമായ മത്സരത്തിന് മുന്നില്‍ പതറാതെ കോഴിക്കോട് ട്രിപ്പിള്‍ ഹാട്രിക് കിരീടം സ്വന്തമാക്കാനുള്ള  കടുത്ത പോരാട്ടമായിരുന്നു  അവസാന ദിവസമായ ബുധനാഴ്ച നടന്നത്. ഓരോ മത്സരഫലം വരുമ്പോഴും പരസ്പരം മുന്നിട്ട് നിന്നാണ് ആവേശകരമായ അന്ത്യത്തിലേക്ക് ഫലം എത്തിയത്. സംസ്ഥാന കലോത്സവത്തില്‍ ഒമ്പതാം തവണയാണ് കോഴിക്കോട് കലാകിരീടം നേടുന്നത്. രണ്ടാം സ്ഥാനം തൃശൂരിനാണ്. കണ്ണൂരാണ് മൂന്നാമത്.

വൈകിട്ട് പ്രധാന വേദിയായ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷനായി. സിനിമാതാരങ്ങളായ ജയറാം, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. അടുത്ത വര്‍ഷം എറണാകുളത്ത് വെച്ചു നടക്കും.

പോയിന്റു നില:
പാലക്കാട് 916

കോഴിക്കോട് 916

തൃശൂര്‍ 897

കണ്ണൂര്‍ 889

മലപ്പുറം 870

എറണാകുളം 860

ആലപ്പുഴ 846

കോട്ടയം 844

കാസര്‍കോട് 832





Keywords: Kozhikkod, Gold cup, Palakkad
Tags

Post a Comment

0 Comments

Top Post Ad

Below Post Ad