കാഞ്ഞങ്ങാട്: (www.evisionnews.in) നവദമ്പതികള്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഇരിയയിലാണ് അപകടം. പാലക്കുന്ന് സ്വദേശികളായ ദമ്പതികള്‍ പാണത്തൂരിലെ ബന്ധുവീട്ടില്‍ പോയി കാറില്‍ തിരിച്ച് വരികയായിരുന്നു. ഇരിയ ബംഗ്ലാവ് ബസ് സ്‌റ്റോപ്പിനടുത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.
Keywords: Iria, car, bride and groom, Panathoor

Post a Comment
0 Comments