Type Here to Get Search Results !

Bottom Ad

സിപിഎം തെരഞ്ഞെടുപ്പ്: ജില്ലാ സെക്രട്ടറിയായി കെ.പി.സതീഷ് ചന്ദ്രന്‍ തുടരും

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജില്ലാ സെക്രട്ടറിയായി കെ.പി.സതീഷ് ചന്ദ്രന്‍ തുടരും. ജില്ലാകമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങളാണുള്ളത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് നേടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷറര്‍ വി.വി രമേശന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി. സിജി മാത്യൂ, കെ.പി.വത്സലന്‍, പി.രഘുദേവന്‍, എം.വി.കൃഷ്ണന്‍, കെ.മണികണ്ഠന്‍, ഇ.പത്മാവതി, പി.കെ.രവി, രാജന്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. ഞായറാഴ്ച രാവിലെ ചേര്ന്ന യോഗത്തിലാണ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

evisionnews


keywords: cpm-kp-satheesh-chandran



Post a Comment

0 Comments

Top Post Ad

Below Post Ad