കാസര്‍കോട് (www.evisionnews.in): സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയുടെ ശക്തിയില്‍ അമര്‍ഷം പൂണ്ടവരാണെന്നും പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം നടന്നുകൊണ്ടിരിക്കെ പ്രകോപനമുണ്ടാക്കാന്‍ ആസൂത്രിതമായി തരപ്പെടുത്തിയതാണെന്നും ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.
സാമൂഹ്യ വിരുദ്ധരെ കൂട്ടുപിടിച്ചുള്ള ഇത്തരം ചെയ്തികള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് യോജിച്ചതല്ല. സമ്മേളനത്തിന് പങ്കെടുക്കാനെത്തിയ നേതാക്കളെല്ലാം സ്ഥലത്തുണ്ടായിരിക്കെ അര്‍ധരാത്രി അഴിച്ചുവിട്ട അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod-cpim-kp satheeshchandran-office-attack

Post a Comment
0 Comments