തൊടുപുഴ: (www.evisionnews.in) മൂന്നുകുട്ടികളുടെ കഥ പറയുന്ന 'മഷിത്തണ്ട്' തിയേറ്ററിലെത്തി. ഒരു കോേളജ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് നിര്‍മ്മിച്ച ആദ്യ മുഴുനീള ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. രണ്ടു മണിക്കൂറുള്ള ചിത്രം ബുധനാഴ്ച തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. അടുത്ത ദിവസങ്ങളില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും തിയേറ്ററുകളിലെത്തും.
തൊടുപുഴ വഴിത്തല ശാന്തിഗിരി കോേളജിലെ സോഷ്യല്‍വര്‍ക്ക് വകുപ്പാണ് ചിത്രം ഒരുക്കുന്നത്. അധ്യാപകനായ അനീഷ് ഉറുമ്പിലാണ് സംവിധായകന്‍. മലയാളത്തിലെ പ്രമുഖ ബാലതാരങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
Keywords: campus, Mashithand, college department, theatre

Post a Comment
0 Comments