Type Here to Get Search Results !

Bottom Ad

പ്രവാചക സ്മരണയുയര്‍ത്തി സ്വാഫ് ക്യാമ്പസിന് തുടക്കമായി

തളങ്കര: (www.evisionnews.in)മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് പരിസര ശുചിത്വമെന്ന വ്യത്യസ്ഥ സന്ദേശവുമയര്‍ത്തി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ സ്വാഫ് ക്യാമ്പസ് ക്ലീന്‍ ക്യാമ്പസിന് തുടക്കമായി. ഞായര്‍ രാവിലെ മുതല്‍ അക്കാദമിയും മാലിക് ദീനാര്‍ വലിയ ജുമുഅ മസ്ജിദുമടങ്ങുന്ന കോമ്പൗണ്ടും ദീനാര്‍ നഗര്‍ പരിസരവും വൃത്തിയാക്കിയാണ് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ പ്രവാചക മാതൃക അനുകരിക്കുന്നതില്‍ സമൂഹത്തിന് നവ സന്ദേശം നല്‍കിയത്. കാസറഗോഡ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദൂല്ല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് അദ്ധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ജുമുഅ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മാനേജര്‍ ഹസൈനാര്‍ ഹാജി, കെ.എം ബഷീര്‍ വോളിബോള്‍, യുനുസ് അലി ഹൂദവി, സമദ് ഹുദവി എന്നിവര്‍ സംസാരിച്ചു.

evisionnews


keywords : prophet-memory-swaf-campus

Post a Comment

0 Comments

Top Post Ad

Below Post Ad