Type Here to Get Search Results !

Bottom Ad

എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ തടയണകള്‍ നിര്‍മ്മിച്ചു

കാസര്‍കോട് :(www.evisionnews.in)മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരപ്പൊയില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പരിസരത്ത് കുട്ട്യാനം ചാലില്‍ മൂന്ന് തടയണകള്‍ നിര്‍മ്മിച്ചു. എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി ക്ഷോണി സംരക്ഷണ അവാര്‍ഡ് ജേതാവ് രാജന്‍ കുട്ട്യാനത്തിന്റെ നേതൃത്വത്തിലാണ് തടയണ നിര്‍മ്മിച്ചത്. വിദ്യാര്‍ത്ഥികള്‍ മഴക്കുഴിനിര്‍മ്മാണവും ഗ്രാമശുചീകരണവും നടത്തി. പുഴയോരപഠനവും ഗൃഹസന്ദര്‍ശന പരിപാടികളും നടത്തി. പുഴയോരത്ത് പ്രകൃതിയെ അറിയുക എന്ന വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊ. വി. ഗോപിനാഥന്‍ ക്ലാസ്സെടുത്തു. പ്രോഗ്രാം ഓഫീസര്‍ ഡോ. യു. ശശിമേനോന്‍ നേതൃത്വം നല്‍കി. റിട്ടയേര്‍ഡ് ഡിഇഒ സി. ഉഷ, റോയ് കോളിച്ചാല്‍, രാധാ ബാലന്‍, റിട്ടയേര്‍ഡ് കോളേജ് പ്രിന്‍സിപ്പാള്‍ എം. ഗോപാലന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. കുട്ടികളും നാട്ടുകാരും കലാപരിപാടിയില്‍ അവതരിപ്പിച്ചു. 


evisionnews

keywords : nss-students-dam-built

Post a Comment

0 Comments

Top Post Ad

Below Post Ad