Type Here to Get Search Results !

Bottom Ad

മലയാളിശാസ്ത്രജ്ഞന് അമേരിക്കന്‍ നേവി പുരസ്‌കാരം


അങ്ങാടിപ്പുറം(മലപ്പുറം): (www.evisionnews.in)  അമേരിക്കന്‍ നേവിയുടെ ഉന്നത ബഹുമതിയായ 'ക്യാപ്റ്റന്‍ റോബര്‍ട്ട് ഡെക്സ്റ്റര്‍ കോണ്‍റാഡ്' അവാര്‍ഡിന് അങ്ങാടിപ്പുറം സ്വദേശിയായ ഡോ. കെ. കൈലാസ്‌നാഥ് അര്‍ഹനായി. യു.എസ് നേവല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ കമ്പ്യൂട്ടേഷണല്‍ ഫിസിക്‌സ് ആന്‍ഡ് ഫ്ലൂയിഡ് ഡൈനാമിക്‌സ് ഡയറക്ടറാണ് കൈലാസ്‌നാഥ്.
ജെറ്റുവിമാനങ്ങള്‍ പറന്നുയരുമ്പോഴുണ്ടാകുന്ന ശബ്ദം പകുതിയോളം കുറയ്ക്കുന്നതിനും വിമാനഇന്ധന ഉപയോഗം 25 ശതമാനം കുറയ്ക്കുന്നതിനും കൈലാസ്‌നാഥിന്റെ ഗവേഷണങ്ങള്‍ പ്രയോജനപ്രദമായതിനാലാണ് അവാര്‍ഡ്.
ബഹുമതിപത്രവും സ്വര്‍ണപ്പതക്കവും അടങ്ങുന്ന അവാര്‍ഡ് റിയര്‍ അഡ്മിറല്‍ മാത്യു ക്ലൂന്തറില്‍നിന്ന് കൈലാസ്‌നാഥ് ഏറ്റുവാങ്ങി.
ഐ.ഐ.ടിയില്‍നിന്ന് എയ്േറാനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും യു.എസ്.എയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് എയ്‌റോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ മാസ്റ്റര്‍ബിരുദവും ഡോക്ടറേറ്റും നേടി.
അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയ്‌റനോട്ടിക്‌സ് ആസ്‌ട്രോണിക്‌സിന്റെ ഫെലോഷിപ്പ്, എന്‍.ആര്‍.എല്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ അവാര്‍ഡ്, സ്‌പെഷ്യല്‍ ആക്ട്-സര്‍വീസ് അവാര്‍ഡ്, എന്‍.ആര്‍.എല്‍ ഇന്‍വന്‍ഷന്‍ അവാര്‍ഡ്, നേവി മെറിട്ടോറിയല്‍ സിവിലിയന്‍ സര്‍വീസ് അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ഗ്യാസ് ടര്‍ബൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബെസ്റ്റ്‌പേപ്പര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
അങ്ങാടിപ്പുറം ചെറിയച്ഛന്‍വീട്ടില്‍ കിഴക്കാത്ര കുടുംബാംഗമായ കൈലാസ്‌നാഥ് പരേതരായ സി.പി. ബാലകൃഷ്ണതരകന്റെയും മാധവിക്കുട്ടിനങ്ങയുടെയും മകനാണ്. ഭാര്യ പാലക്കാട് പല്ലാവൂര്‍ ഉള്ളാട്ടില്‍ ഷീലയും ഏകമകള്‍ വിനിതയും യു.എസ്.എയില്‍ ഉദ്യോഗസ്ഥരാണ്.

evisionnews


Keywords: Malayali scientist, American navy, puraskaram, Palakkad, Pallavoor, Ullatt, Sheela, vineetha, Captain Robert Decster Contrad
Tags

Post a Comment

0 Comments

Top Post Ad

Below Post Ad