കാസര്‍കോട്(www.evisionnews.in): അനാവശ്യ വര്‍ത്തമാനങ്ങളുടെ വോയ്‌സ് റിക്കാര്‍ഡുകളെ വേണ്ടെന്നുവെച്ച കാസര്‍കോട് തുരുത്തിയിലെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഇശലിന്റെ പുതിയ പാട്ടുത്സവം തീര്‍ത്തപ്പോള്‍ അത് വേറിട്ട അനുഭവമായി മാറി.
മുസ്ലിംലീഗ് പാര്‍ട്ടി ഗ്രാമമായ തുരുത്തിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മുസ്ലിംലീഗ് സൈബര്‍ വിംഗ് വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് പാട്ടുമത്സരമൊരുക്കിയത്. എം.എസ്.എഫ് നേതാവ് റഷീദ് തുരുത്തി അഡ്മിനായ ഗ്രൂപ്പില്‍ എണ്‍പത് അംഗങ്ങളാണുള്ളത്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത പതിനാറു പേര്‍ മത്സരിച്ചു. ലോകത്തിന്റെ ഏതു കോണില്‍ നിന്നും പാട്ടു പാടി മത്സരിക്കാനെത്താം. രണ്ട് മിനിറ്റിനുള്ളില്‍ കരോക്കയില്ലാതെയാണ് പാടേണ്ടത്. പ്രത്യേക ജൂറി ടീം വിധി നിര്‍ണയിക്കും. രാത്രി 8.30 മുതല്‍ പത്തു മണി വരെയാണ് മത്സര സമയം. വന്‍ പ്രതികരണമാണ് ഇതിന് ലഭിച്ചത്.
ഇശല്‍ മേള സീസണ്‍ ഒന്നില്‍ 139 പോയിന്റ് നേടിയ എ.എ അനസ് ഒന്നാം സ്ഥാനത്തെത്തി. 136 പോയിന്റു നേടിയ സുഫൈദ് ഹുദവിക്കാണ് രണ്ടാം സ്ഥാനം.
പരിപാടി സി.എച്ചിനെക്കുറിച്ചുള്ള ഗാനം ആലപിച്ചുകൊണ്ട് നഗരസഭ കൗണ്‍സില്‍ ടി.എ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod-thuruthi-muslimleague-syberwhatsapp-group-msf-jury

Post a Comment
0 Comments