ലണ്ടന്‍ : (www.evisionnews.in) കിടക്കാന്‍ നേരത്തുള്ള ഇ-ബുക്ക് വായന ഉറക്കം നശിപ്പിക്കുമെന്നും അതുവഴി ആരോഗ്യത്തിന് ഹാനികരമാകുമെന്നും അമേരിക്കയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഒരു സംഘമാണ്, രാത്രി ഉറങ്ങുന്നതിനുമുമ്പ് സാധാരണ പുസ്തകങ്ങളും ഇ-ബുക്കുകളും വായിക്കുന്നതിനെ താരതമ്യംചെയ്തത്.
കിടക്കാന്‍നേരമുള്ള ഇ-ബുക്ക് വായന നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സംനില്‍ക്കുന്നു. വായനയ്ക്കിടെ കണ്ണിലേക്ക് പ്രവഹിക്കുന്ന വെളിച്ചത്തിന്റെ പ്രഭാവത്താലാണിത്. പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും കൂടുതലായിരിക്കും. രാത്രിയില്‍ ദീര്‍ഘനേരത്തേക്ക് മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. പക്ഷേ, സാധാരണ പുസ്തകവായനയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.
രാത്രിയില്‍ ഇത്തരത്തിലുള്ള വെളിച്ചം ദീര്‍ഘനേരം കണ്ണിലേക്ക് പതിയുന്നത് പരമാവധി കുറയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. സ്മാര്‍ട്ട് ഫോണുകളില്‍നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍നിന്നുമൊക്കെ പ്രവഹിക്കുന്ന നീലവെളിച്ചം, ഉറക്കംവരാന്‍ ഇടയാക്കുന്ന 'മെലാടോനിന്‍' എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ തടയും. 12 പേരെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് സാധാരണപുസ്തകവും ഇ-ബുക്കും വായിപ്പിച്ച് നിരന്തര പരിശോധനയിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
keywords: Read ebook before sleep

Post a Comment
0 Comments