Type Here to Get Search Results !

Bottom Ad

വ്യാജമണല്‍പാസ് ബി.ജെ.പിയുടെ പ്രസ്താവന അല്‍പ്പത്തരം -ചെര്‍ക്കളം

കാസര്‍കോട് (www.evisionnews.in): വ്യാജ മണല്‍പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ മുസ്ലിം ലീഗ് ഇടപ്പെട്ടുവെന്ന ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആരോപണം അല്‍പ്പത്തരവും അടിസ്ഥാന രഹിതവുമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പ്രസ്താവിച്ചു. 

ബി.ജെ.പി രൂപീകരിച്ചതുമുതല്‍ തയ്യാറാക്കി വെച്ച ചില പ്രസ്താവനകളുണ്ട്. ഇത് കോപ്പിയെടുത്ത് വിതരണം ചെയ്യുന്ന അവസരങ്ങളാണ് പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ ബി.ജെ.പി തേടുന്നത്. 

രാജ്യത്തിനും സമൂഹത്തിനും പ്രതിസന്ധിയുണ്ടാകുന്ന കാര്യങ്ങള്‍ ആരു ചെയ്താലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും കുറ്റവാളിയെങ്കില്‍ ശിക്ഷിക്കുന്നതിനും ലീഗ് എതിരുനില്‍ക്കില്ല. നീതിക്കൊപ്പം നിലനിന്ന പാരമ്പര്യമാണ് മുസ്ലിം ലീഗിന്റേത്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സയുടെ പ്രവര്‍ത്തി രാജ്യസ്‌നേഹമാണെന്ന് പറഞ്ഞ ബി.ജെ.പിയുടെ സദാചാര പോലീസ് വേഷം അവജ്ഞയുടെ ആള്‍രൂപമാണെന്നും ചെര്‍ക്കളം കുറ്റപ്പെടുത്തി.


Keywords: Kasaragod-muslimleague-fakemanalpass-bjp

Post a Comment

0 Comments

Top Post Ad

Below Post Ad