കാസര്‍കോട്: (www.evisionnews.in) യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍സിന്റെ (ufbu) ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ നടത്തിയ സോണല്‍ പണിമുടക്ക് മൂലം ബേങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചു. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളുള്‍പ്പെടുന്ന തെക്കന്‍ മേഖലയിലാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഡിസംബര്‍ 3, 4,5 തിയ്യതികളിലായി മറ്റു സോണുകളിലും പണിമുടക്കം നടക്കും.
പണിമുടക്കിനോടനുബന്ധിച്ച് ജില്ലയിലെ ബേങ്കുജീവനക്കാര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ധര്‍ണ്ണ നടത്തി. കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, ശശിധരന്‍.പി, രാഘവന്‍ പനത്തടി, മാധവഭട്ട്, കെ.വി മുരളീധരന്‍, കെ.മാധവന്‍, ടി.ബാലകൃഷ്ണന്‍, നാരായണ നായ്ക്ക്, സുഗന്ധി, രേഖ, സരസ്വതി, രാമനായിക്ക്, എ.വി. ലത എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Bank, Darnna, United forum of Bank Union (UFBU)

Post a Comment
0 Comments