Type Here to Get Search Results !

Bottom Ad

സത്യം പുറത്തുകൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ ബാധ്യത പ്രൊഫ.എം.എ.റഹ്മാന്‍

കാസര്‍കോട്: (www.evisionnews.in)ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ് പ്രൊഫ.എം.എ.റഹ്മാന്‍ പറഞ്ഞു. ഇ-വിഷന്‍ സംഘടിപ്പക്കുന്ന ഖാസി മരണം അന്വേഷണം കടലില്‍ മുക്കുന്നതാര് എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഖാസി വിഷയം പ്രത്യേക സാഹചര്യത്തില്‍ മാത്രം ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഒന്നല്ല. കാസര്‍കോടിന്റെ പൊതുവികാരമായി ഈ വിഷയത്തെ കാണണം. അദ്ദേഹത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഏതു അന്വേഷണം നടത്താനും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


evisionnews

keywords : truth-qazi-case-ma-rahman

Post a Comment

0 Comments

Top Post Ad

Below Post Ad