കാഞ്ഞങ്ങാട്: (www.evisionnews.in) സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ മൊബൈല്‍ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പാലാവയലിലെ യൂസഫ് അലിയെ ഹൊസ്ദുര്‍ഗ് കോടതി 3000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. 2012 ഡിസംബര്‍ 14ന് രാവിലെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ സതീശനെ യൂസഫ് അലി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സതീശനെ അന്വേഷിക്കുന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്താല്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.
Keywords: Police, threaten, kill, young man, fine, Hosdurg court, palavayal

Post a Comment
0 Comments