Type Here to Get Search Results !

Bottom Ad

ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തിലുള്ള കെട്ടിടം ഇന്ത്യയില്‍ നിര്‍മ്മിക്കും

www.evisionnews.in

ഹൈദരാബാദ്‌: (www.evisionnews.in)  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു.തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണു ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തിലുള്ള കെട്ടിടം ഹൈദരാബാദില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.സര്‍ക്കാര്‍ ഭൂമിയില്‍ തന്നെയാണു കെട്ടിടം നിര്‍മ്മിക്കുക.അതിനാല്‍ തന്നെ പദ്ധതിക്ക് മറ്റ് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുബായിയിലെ ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ ഉയരവും 163 നിലകളുമുണ്ട്. ഹൈദ്രാബാദ് സിറ്റി കോലാലംബൂര്‍ മോഡലില്‍ വികസിപ്പിക്കാനായി ഹുസെയ്ന്‍ സാഗര്‍ തടാകത്തിന് ചുറ്റും അംബരചുബികളായ കെട്ടിടം നിര്‍മ്മിക്കാനുള്ള ചര്‍ച്ച നഗര മന്ത്രിയാണു തുടങ്ങി വെച്ചത്.ഗവണ്മെന്റ് ഓഫീസുകള്‍ക്കും,വ്യാവസായിക ആവശ്യങ്ങള്‍ക്കും,വിനോദ കേന്ദ്രങ്ങള്‍ക്കുമായി കെട്ടിടം നല്‍കാനാണു ഉദ്ദേശിക്കുന്നത്.


Keywords: Burj Khaleefa, tallest building, Sarkar, ChandraShekara Rau
Tags

Post a Comment

0 Comments

Top Post Ad

Below Post Ad