Type Here to Get Search Results !

Bottom Ad

മണല്‍ വാരല്‍ നിരോധനം പിന്‍വലിച്ചു


തിരുവനന്തപുരം: (www.evisionnews.in)   സംസ്ഥാനത്ത് മണല്‍ ഖനന നിരോധനം പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ആറുമാസത്തേക്കാണു പിന്‍വലിച്ചിരിക്കുന്നത്. നദികളില്‍ നിന്നു മണലെടുക്കാന്‍ മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം നേരത്തേ അപേക്ഷ നല്‍കിയ ജില്ലകള്‍ക്കും, മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ലാത്ത ജില്ലകളില്‍ ആറുമാസത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുമെന്ന ജില്ലാ അധികാരികളുടെ ഉറപ്പിന്‍മേല്‍ മൂന്നുമാസം വരെയും മണലെടുക്കുന്നതിനുള്ള അനുമതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കാമെന്നാണ് ഉത്തരവ്. 
മണല്‍ ഖനനം നടത്തുന്നതിന് നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും മണലിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടി ഏതാനും വ്യവസ്ഥകള്‍കൂടി പാലിച്ചുകൊണ്ടാണ് താല്‍ക്കാലിക അനുമതി നല്‍കിയത്. മണല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ നദികളില്‍ നിന്നു മണല്‍ ഖനനം നടത്തുന്നതിന് ആറുമാസം കഴിഞ്ഞും തുടര്‍നടപടിയും മണലെടുക്കുന്നതിനുള്ള അനുമതിയും നല്‍കും. ഇതനുസരിച്ച് മണലെടുക്കുന്നതിനുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയ 20 നദികളില്‍ നിന്നു മണല്‍ ഖനനം നടത്തുന്നതിന് അനുമതി ലഭിക്കും.
ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മൂന്നുമാസം മണലെടുക്കുന്നതിനുള്ള താല്‍ക്കാലിക അനുമതിയാണ് നല്‍കുക. ഈ മൂന്നുമാസ കാലാവധിക്കുള്ളില്‍ ഇവര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കണം. നദികളില്‍ നിന്ന് എത്ര മണല്‍ ഖനനം ചെയ്യാമെന്നതിനെക്കുറിച്ചാണ് പഠന റിപ്പോര്‍ട്ട് നല്‍കേണ്ടത്.

evisionnews


Keywords: Sand, prohibition, withdraw, cancel, six months, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad