കാസര്‍കോട് :(www.evisionnews.in)നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ആലംപാടി പാമ്പാച്ചിക്കടവിലെ ആനന്ദസുശീല ദമ്പതികളുടെ മകന്‍ വിനയചന്ദ്രന്‍(27) ആണ് മരിച്ചത്. മുള്ളേരിയയില്‍ വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിച്ച ജ്യേഷ്ഠന്‍ രാജന്റെ ഹാര്‍ഡ്‌വെയര്‍ കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് കാസര്‍കോട്ടേക്ക് മടങ്ങിയവെ ആയിരുന്നു അപകടം .
കൂടെയുണ്ടായിരുന്ന ചെര്‍ക്കള പാടിയിലെ ഗോപി(28), ഷിമോഗയിലെ പ്രതാപ് രാജ് (35), കാറഡുക്കയിലെ കുമാരന്‍ (53), ഭാര്യ മാധവി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഗോപിയെ മംഗലാപുരം ആശുപത്രിയിലും മറ്റുള്ളവരെ കാസര്‍കോട്ടെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ മുള്ളേരിയ പൂവടുക്ക വളവിലായിരുന്നു അപകടം
വിദ്യാനഗര്‍ റോഡരികില്‍ ഫ്രൂട്ട്‌സ് വില്‍പ്പനക്കാരനാണ് വിനയചന്ദ്രന്‍. അവിവാഹിതനാണ്.വിനയചന്ദ്രന്റെ മൃതദേഹം സ്വകാര്യആശുപത്രിയില്‍ നിന്നും ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
keywords : muleriya-accident-youngman-died-vinayachandran-serious

Post a Comment
0 Comments