Type Here to Get Search Results !

Bottom Ad

രാജ്യപുരോഗതിയില്‍ പങ്ക്‌വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം -എം.എസ്.എം

evisionnews.in

കാസര്‍കോട്: (www.evisionnews.in)  രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് മുജാഹിദ് സ്റ്റുഡന്റ് മൂവ്‌മെന്റ് (mടm) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയര്‍ സെക്കറി സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് 'ഹൈസെക്' ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും അന്ധവിശ്വാസങ്ങളും തീവ്രവാദ ചിന്തകളും പൂര്‍ണ്ണമായും തുടച്ച് നീക്കണം. എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയവും ഫലപ്രഖ്യാപനവും വളരെ നേരത്തേ നടക്കുന്നുവെങ്കിലും ഹയര്‍സെക്കന്ററി പ്രവേശന നടപടി വൈകുന്നത് ഒഴിവാക്കാനുള്ള കര്‍മ പദ്ധതി രൂപീകരിക്കണം. പ്രവേശനനടപടികള്‍ ജൂണ്‍ മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ദഅ്‌വാ സമിതി ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. എംഎസ്എം സംസ്ഥാനവൈസ് പ്രസിഡന്റ് പി.പി നസ്വീഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ബഷീര്‍ കൊമ്പനടുക്കം, ഹാഫിസ് കെ.ടി സിറാജ്, ശരീഫ് കാര, നബീല്‍ സ്വലാഹി, ഫിറോസ് സ്വലാഹി, സവാദ് സലഫി, പ്രഫസര്‍ സഅദ്, റഫീക് മൗലവി പ്രസംഗിച്ചു. കരീം ഉപ്പള സ്വാഗതവും ഉസ്മാന്‍ നന്ദിയും പറഞ്ഞു.


Keywords: development of country, share, students, M.S.M, Kasaragod, Mujahid students Movement




Post a Comment

0 Comments

Top Post Ad

Below Post Ad