കാസര്‍കോട്:(www.evisionnews.in) ഉയരകുറവിനെ അതിജീവിച്ച് സര്‍ക്കസ് റാമ്പില്‍ ജീവിത വിജയം നേടിയ യുവ ദമ്പതികളുടെ ആദ്യ വിവാഹ വാര്‍ഷികത്തിന് കാസര്‍കോട് പ്രസ് ക്ലബ്ബ് വേദിയായി. ജംബോ സര്‍ക്കസ് കലാകാരന്മാരായ അനാദി സര്‍ക്കാറിന്റേയും അപ്‌സരയുടേയും വിവാഹ വാര്‍ഷികമാണ് പ്രസ് ക്ലബ്ബിന് ആഘോഷ നിറവ് പകര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ അനാദി സര്‍ക്കാറിന്റേയും നേപ്പാള്‍ സ്വദേശിയായ അപ്‌സരയുടേയും പ്രണയം ഒരു വര്‍ഷം മുമ്പാണ് പൂവണിഞ്ഞത്. ഉയരക്കുറവിന്റെ പരിമിതികളെ മാറ്റി നിര്‍ത്തി മികച്ച അഭ്യാസ പ്രകടനങ്ങളിലൂടെ കാഴ്ച്ചക്കാരുടെ കയ്യടികള്‍ നേടിയ അനാദിയുടേയും അപ്‌സരയുടേയും നാലു വര്‍ഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷം കൊല്ലത്തെ സര്‍ക്കസ് കൂടാരത്തില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 16 വര്‍ഷങ്ങള്‍ക്കുമുമ്പ് ജംബോ സര്‍ക്കസ് വേദിയിലെത്തിയ ഇവര്‍ ആയിരക്കണക്കിന് പ്രദര്‍ശന ഹാളില്‍ നിറസാന്നിധ്യമായിരുന്നു.
സര്‍ക്കസില്‍ റിംഗ് ഡാന്‍സ്, ബോണ്‍ലെസ് പ്രകടനങ്ങളിലൂടെയാ ണ് അപ്‌സര കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നത്. ഫ്‌ളൈ ട്രിപ്പീസ്, സ്പ്രിംഗ് നെറ്റ് എന്നിവയാണ് സര്‍ക്കസില്‍ അനാദിസര്‍ക്കാറിനെ താരമാക്കുന്നത്. സാഹസികതയുടെ സര്‍ക്കസ് റിംഗില്‍ 32കാരനായ അനാദിസര്‍ക്കാര്‍ 22കാരിയായ അപ്‌സരയും നടത്തുന്ന അല്‍ഭുത പ്രകടനങ്ങള്‍ക്ക് കാസര്‍കോട്ടും ആരാധകര്‍ ഏറെയാണ്. ഉയരകുറവിനെ മറികടന്ന പ്രണയ സാഫല്ല്യത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയായി മാറി പ്രസ്സ് ക്ലബ്ബില്‍ നടന്ന വിവാഹ വാര്‍ഷികാഘോഷം. ദമ്പതികള്‍ കേക്ക് മുറിച്ചാണ് സഹകലാകാരന്മാരോടൊപ്പം വിവാഹ വാര്‍ഷിക ദിനത്തെ ആഘോഷമാക്കിയത്. ജംബോ സര്‍ക്കസ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീഹരി നായര്‍ ആഫ്രിക്കന്‍ കലാകാരന്മാരായ സൂസന്‍, ബേബി, ഇബ്രാഹിം എന്നിവരും ആഘോഷത്തില്‍ പങ്കെടുക്കാനെത്തി.
keywords : love-one-year-anadhi-apasara-circuse

Post a Comment
0 Comments