Type Here to Get Search Results !

Bottom Ad

പോലീസ് പുറത്ത് വിടാത്ത കുട്ടി കുറ്റവാളികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍; ഷെയര്‍ ചെയ്തവര്‍ കുടുങ്ങും

കാഞ്ഞങ്ങാട്: പോലീസ് പുറത്ത് വിടാത്ത കുട്ടി കുറ്റവാളികളുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നു. ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പതിനേഴുക്കാരന്റേയും പതിനാറുക്കാരന്റേയും ഫോട്ടോകളാണ് ഫെയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. അഭിലാഷ് വധക്കേസിലെ മുഖ്യപ്രതിയായി പതിനേഴുക്കാരന്‍ മറ്റൊരു സുഹൃത്തിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും രണ്ട് പ്രതികളും ഒപ്പമുള്ള ഫോട്ടോകളുമാണ് സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പ്രതികള്‍ പ്രയാപൂര്‍ത്തിയാകാത്തവരായതിനാല്‍ ഇവരുടെ പേര് വിവരങ്ങളും ഫോട്ടോകളും പത്രമാധ്യമങ്ങളില്‍ കൊടുത്തിരുന്നില്ല. പോലീസിന്റെ കൈവശം മാ blog-post_68 ത്രമാണ് ഇവരുടെ ഫോട്ടോകള്‍ ഉള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ ഫോട്ടോകള്‍ പത്രദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ജുവനൈല്‍ ആക്ട് പ്രകാരം കുറ്റകരമാണ്. സോഷ്യല്‍മീഡിയകളില്‍ വന്നാല്‍ സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. അതുകൊണ്ട് തന്നെ അഭിലാഷ് വധക്കേസിലെ പ്രതികളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തവര്‍ കേസില്‍ അകപ്പെടാനാണ് സാധ്യത. അതേസമയം ഇവരുടെ ഫോട്ടോകള്‍ ചോര്‍ന്നത് പോലീസിനും കടുത്ത തലവേദനയായി മാറിയിട്ടുണ്ട്.
keywords: kanhangad-juvenal-culprit-photos

Post a Comment

0 Comments

Top Post Ad

Below Post Ad