Type Here to Get Search Results !

Bottom Ad

സ്ത്രീധന വിരുദ്ധ ഗാര്‍ഹിക പീഡനനിരോധന ദിനാചരണം: ശില്‍പശാല 26ന്

കാസര്‍കോട് (www.evisionnews.in): സ്ത്രീധന വിരുദ്ധ ഗാര്‍ഹിക പീഡനനിരോധന ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഏകദിനശില്പശാല നവംബര്‍ 26ന് രാവിലെ 9.30 മണിക്ക് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ ഡിപിസി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂറിന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ എംഎല്‍എ കെ. കുഞ്ഞിരാമന്‍ വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്‍.പി പത്മകുമാര്‍, വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശുഭാവതി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ കെ. ദിനേശ സംബന്ധിക്കും.


Keywords: Kasaragod-women-dowry-anti dowry-morkshop
















Post a Comment

0 Comments

Top Post Ad

Below Post Ad