Type Here to Get Search Results !

Bottom Ad

ജില്ലാ ക്രിക്കറ്റ് എ ഡിവിഷന്‍ മത്സരം: ചൂരിയും അബ്‌ലസിനും ജയം

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് ലീഗ് എഡിവിഷന്‍ മത്സരത്തില്‍ തെരുവത്ത് സ്‌പോട്ടിംങ് ക്ലബിനെ എച്ച്.ബി.സി ചൂരി 75 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എച്ച്.ബി.സി 24 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. കാസിം 65 ഉം ഷരീഫ് 43ഉം ഇഹ്തിഷാം 34 ഉം റണ്‍സ് നേടി. മറുപടി ബാറ്റ് ചെയ്ത ടി.എസ്.സി 20.1 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്തായി.
മറ്റൊരു മത്സരത്തില്‍ അബ്‌ലസ് കാസര്‍കോട് എം.എഫ്.എ മംഗല്‍പാടിയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയത എംഎഫ്എ 23 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. സമീര്‍ 50 ഉം സത്താര്‍ 33 ഉം റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റ് ചെയ്ത അബ്‌ലസ് 23 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജുനൈദ് പുറത്താകാതെ 63 റണ്‍സ് നേടി.
keywords: kasargod-district-cricket-

Post a Comment

0 Comments

Top Post Ad

Below Post Ad