Type Here to Get Search Results !

Bottom Ad

സിപിഎം തൃക്കരിപ്പൂര്‍ ഏരിയ സമ്മേളനം 7,8 തീയതികളില്‍

തൃക്കരിപ്പൂര്‍ (www.evisionnews.in): സി.പി.എം തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനം ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ പടന്നക്കടപ്പുറത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വലിയപറമ്പ് പന്ത്രണ്ടില്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കമ്പവലി മത്സരവും സാംസ്‌കാരികപ്രഭാഷണവും നടന്നു. ഡോ. വി.പി.പി.മുസ്തഫ ഉദ്ഘാടനംചെയ്തു. കെ.കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പി.ശ്യാമള, സി.വി.കണ്ണന്‍, സി.നാരായണന്‍, ടി.വി.രവി എന്നിവര്‍ പ്രസംഗിച്ചു. പി.പി.അശോകന്‍ സ്വാഗതം പറഞ്ഞു. 
30ന് നടക്കുന്ന നവോത്ഥാന സദസ്സ് ഒരിയരയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.വി.പ്രീത ഉദ്ഘാടനംചെയ്യും. ചരിത്രഫോട്ടോ ശില്പകലാ പ്രദര്‍ശനം അഞ്ചു മുതല്‍ പടന്നക്കടപ്പുറത്ത് നടക്കും. ഏഴിന് സാംസ്‌കാരിക സമ്മേളനം നടക്കും. ചരിത്ര സെമിനാര്‍ വലിയപറമ്പിലും കാര്‍ഷിക സെമിനാര്‍ ബീച്ചാര്‍ കടപ്പുറത്തും.


Keywords: Kasaragod-thrikkarippur-cpm-conference

Post a Comment

0 Comments

Top Post Ad

Below Post Ad