Type Here to Get Search Results !

Bottom Ad

നവംമ്പര്‍ 30 ന് വഞ്ചനാ ദിനം, നാട്ടുക്കാര്‍ പ്രതീകാത്മക മെഡിക്കല്‍ കോളേജ് നിര്‍മിക്കും

ബദിയടുക്ക : (www.evisionnews.in)കാസറഗോട് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന നവംമ്പര്‍ 30 ന് വഞ്ചനാദിനമായി ആചരിക്കാനും അന്നേദിവസം രാവിലെ നാട്ടുകാരുടെ നേതൃത്ത്വത്തില്‍
പ്രതീകാത്മക മെഡിക്കല്‍ കോളേജ് നിര്‍മിച്ച് ഉദ്ഘാടനം ചെയ്യാനും ജനകീയ സമര സമിതി യോഗം തീരുമാനിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അമ്മമാരുടെ കൂട്ടായ്മ, സാംസ്‌കാരിക കൂട്ടായ്മ, മനുഷ്യ മതില്‍, സെക്രട്ടറിയേറ്റ് ധര്‍ണ, തുടങ്ങിയ സമരങ്ങള്‍ നടത്താനും തീരുമാനിച്ചു.

സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. എസ്.എം.മയ്യ സ്വാഗതം പറഞ്ഞു. പ്രഫ. ശ്രീനാഥ്, അഡ്വ. പ്രകാശ് അമ്മണ്ണയ്യ, ഗാമ്പീര്‍ പെര്‍ള, കുഞ്ചാര്‍ മുഹമ്മദ് ഹാജി, മഞ്ചുണാഥ് മാന്യ, അന്‍വര്‍ ഓസോണ്‍, മഹേഷ് വളക്കുഞ്ച, കരുണാകരന്‍, എം.എച്ച് ജനാര്‍ധന, അബ്ദുല്ല ചാലക്കര, ജഗന്നാഥ ഷെട്ടി, അശോക് നീര്‍ച്ചാല്‍, സുബൈര്‍ ബാപ്പാലിപ്പാനം, ലത്തീഫ് സോണ, ഹൈദര്‍ കുടുപ്പംകുഴി, അകിലേഷ് നഗുമുഗം, ജീവന്‍ തോമസ്, പി,ആര്‍ അമ്മണ്ണയ്യ, , എം.ബി മുഹമ്മദ് കുഞ്ഞി, നരേന്ദ്ര ബദിയട്ക്ക, പച്ചേരി മുഹമ്മദ്, ഹസ്സന്‍ ബദിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
evisionnews


keywords : november30-cheat-symbolic-medical-college

Post a Comment

0 Comments

Top Post Ad

Below Post Ad