Type Here to Get Search Results !

Bottom Ad

'സയ്യാറത്തു റഹ്മ' പുതിയ മാതൃകയുമായി അബുദാബി ജില്ലാ കെ.എം.സി.സി

അബുദാബി (www.evisionnews.in): കെ.എം.സി.സി.യുടെയും മുസ്ലിം ലീഗിന്റെയും നേതൃത്വത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കേരളത്തിലും മുസഫര്‍ നഗറിലും നടപ്പാക്കി വരുന്ന ' ബൈത്ത് റഹ്മ ' കാരുണ്യ ഭവന നിര്‍മാണ പദ്ധതി ലോക പ്രശസ്തി നേടിയിരിക്കുന്നു. 
ഇതിന് പിന്നാലെയാണ് അബൂദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി 'സയ്യാറത്ത് റഹ്മ ' എന്ന പുതിയ പദ്ധതിയുമായി മുന്നോട്ടു വരുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ തന്നെ നടപ്പാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട പത്ത് മദ്രസ അധ്യാപകര്‍ക്കാണ് ജീവനോപാദിയായി കാരുണ്യ വാഹനം നല്‍കുന്നത്. വാഹന രജിസ്‌ട്രേഷനടക്കമുള്ള എല്ലാ ചെലവുകളും കമ്മിറ്റി വഹിക്കും. 2015 മാര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ 'സയ്യാറത്ത് റഹ്മ' വിതരണം ചെയ്യാനാണ് തീരുമാനം. പ്രസിഡന്റ് പി.കെ അഹ്മദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. അബുദാബി മുന്‍ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി ഉല്‍ഘാടനം ചെയ്തു. അബ്ദു റസാഖ് പട്ടേല്‍, ചേക്കു ഹാജി, അഷ്‌റഫ്കൊത്തിക്കാല്‍, അഷ്‌റഫ് ഒളവറ, ഹനീഫ് പടിഞ്ഞാര്‍, റഫീക്ക് കാക്കടവ്, പി. കുഞ്ഞബ്ദുല്ല, നാസര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രടറി അബ്ദു റഹ്മാന്‍ പൊവ്വല്‍ സ്വാഗതവും ട്രഷര്‍ അഷ്‌റഫ് കീഴൂര്‍ നന്ദിയും പറഞ്ഞു.

evisionnews


(റിപ്പോര്‍ട്ട് :ലത്തീഫ് ആദൂര്‍)
Keywords: international-Aboodabi-kmcc-baithussayyara-panakkadmuhammadali-shihab-thangal
Tags

Post a Comment

0 Comments

Top Post Ad

Below Post Ad