Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ അനധികൃത പെട്ടികടകള്‍ ഡിസംബര്‍ 10നകം നീക്കം ചെയ്യണം

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അനധികൃതമായി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതരുടെ യോഗത്തില്‍ തീരുമാനമായി നിലവില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ ഡിസംബര്‍ 10നകം നീക്കം ചെയ്യണം. കഴിഞ്ഞ ദിവസം വ്യാപാരി ഭവനില്‍ ചേര്‍ന്ന പോലീസിന്റേയും ബദിയടുക്ക പഞ്ചായത്ത വ്യാപാരികളുടേയും പൊതുമരാമത്ത് വകുപ്പിന്റേയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

മുള്ളേരിയ ജംഗ്ക്ഷന്‍ മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെയും പോലീസ് സ്‌റ്റേഷന്‍ സമീപം മുതല്‍ പെട്രോള്‍ പമ്പ് വരെയും പെട്ടികടകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് എസ്.ഐ ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
keywords: badiyadkka-shops-December-10

Post a Comment

0 Comments

Top Post Ad

Below Post Ad