Type Here to Get Search Results !

Bottom Ad

അഭിലാഷിന്റെ മരണം: ബാലവകാശ കമ്മീഷന്‍ കാഞ്ഞങ്ങാട്ടെത്തി


കാഞ്ഞങ്ങാട്: (www.evisionnews.in)  ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി മീനാപ്പീസ് കടപ്പുറത്തെ അഭിലാഷ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കാഞ്ഞങ്ങാട്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നസീര്‍ ചാലിയം കാഞ്ഞങ്ങാട്ടെത്തിയത്. അഭിലാഷിനെ സഹപാഠികള്‍ ശ്വാസം മുട്ടിച്ച് കൊന്ന കുശാല്‍നഗര്‍ പോളിടെക്‌നിക് കാമ്പസിലെ വെള്ളക്കെട്ടും പരിസരവും അദ്ദേഹം സന്ദര്‍ശിച്ചു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ്, കമ്മീഷന്‍ പി.ആര്‍.ഒ പി.വി പ്രമോദ് കുമാര്‍, കമ്മീഷന്‍ സെക്ഷന്‍ ക്ലര്‍ക്ക് പി.ബി.ജു എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. അഭിലാഷിന്റെ മൃതദേഹം കാണപ്പെട്ട വെള്ളക്കെട്ട് നിരീക്ഷിച്ച ബാലവകാശ കമ്മീഷന്‍ കൊലക്കേസിന്റെ വിശദവിവരങ്ങള്‍ സി.ഐയില്‍ നിന്നും ആരാഞ്ഞു. ഇത് വരെയുള്ള അന്വേഷണപുരോഗതികള്‍ പോലീസ് കമ്മീഷനെ ബോധ്യപ്പെടുത്തി. രാത്രി വൈകിയതിനാല്‍ അഭിലാഷിന്റെ വീട് സന്ദര്‍ശിക്കാന്‍ കമ്മീഷന് സാധിച്ചില്ല. ഇതിനിടെ അഭിലാഷ് കൊലക്കേസിന്റെ വിശദവിവരങ്ങളും ഇപ്പോഴത്തെ അന്വേഷണപുരോഗതിയും ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്ന് തിരുവനന്തപുരത്തെ പോലീസ് ഹെഡ് കോര്‍ട്ടേസിലേക്ക് കൈമാറി.


Keywords: Abhilash, death, Balavakasha commission, Meenappis Kadappuram, Friday, Naseer Chaliyam

Post a Comment

0 Comments

Top Post Ad

Below Post Ad