കാസര്‍കോട്:(www.evisionnews.in)നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്.സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി കാസര്‍കോട് മേഖല തയ്യാറാക്കിയ യൂണിറ്റ് ശാസ്ത്രീയ ശാക്തീകരണ പദ്ധതി അഭിനന്ദിനാര്‍ഹവും ചരിത്രത്തിന്റെ ഭാഗമായി തീരാനുതകുന്ന പദ്ധതിയുമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല ശാക്തീകരണ പദ്ധതി കൊല്ലമ്പായില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി സംഘങ്ങളുടെ യൂണിറ്റ് ശാസ്ത്രീയ ശാക്തീകരണം അപൂര്‍വ്വമാണെന്നും എസ്.കെ.എസ്.എസ്.എഫ്. ഈ രീതിയില്‍ വന്‍ മുന്നേറ്റമാണ് നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അബ്ദുസമദ് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സില്‍വര്‍ ജൂബിലി കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. മേഖല പ്രസിഡണ്ട് ഖലീല്‍ ഹസനി പ്രമേയ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ഹാരിസ് ബെദിര, സാലിം മൗലവി ബെദിര, ഇര്‍ഷാദ് ഹുദവി, ഹുനൈസ് തായല്‍, സാദിഖ് തങ്ങള്‍, ഫര്‍ഹാന്‍ ഹുദവി, ശിഹാബ് സുല്‍ത്താന്‍ നഗര്‍, കെ.കെ. അബ്ദുല്‍ റഊഫ്, അന്‍വര്‍ തഷ്‌റീഫ്, മര്‍വാന്‍, നജീബ്, നൂറുദ്ദീന്‍, ജാബിര്‍, സക്കീര്‍, അബൂബക്കര്‍ സിദ്ദീഖ്, അഫ്‌സല്‍, കെ.എ.അലി, കെ.എ. നാസര്‍, ഖലീല്‍ മുഹമ്മദ് സംബന്ധിച്ചു.
keywords : unit-scientific-strong-congratz-skssf-jubile
Post a Comment
0 Comments