Type Here to Get Search Results !

Bottom Ad

സൗമ്യയുടെ മരണം; ഭര്‍ത്താവിന്റെ കാമുകിയും കേസില്‍ പ്രതിയാകുമെന്ന് സുചന

evisionnews
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം മത്തായിമുക്കിലെ മോഹനന്‍ സരോജ ദമ്പതികളുടെ മകള്‍ സൗമ്യ (27) തിരുവോണ ദിവസം രാത്രി വീട്ടുമുറ്റത്തെ കിണറില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ ചുമതല കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പ്രദീപ് കുമാര്‍ ഏറ്റെടുത്തു. സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കീഴൂര്‍ ബിനുവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ബിനുവിന് എതിരെ മാതാവ് അടക്കമുള്ള ബന്ധുക്കളും ബിനുവിന്റെ കാമുകിയും കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഭര്‍ത്താവും ഭര്‍ത്താവിന്റെ കാമുകിയായ യുവതിയും ഉള്‍പ്പെടെയുള്ളവരാണ് തന്റെ മരണത്തിന് കാരണക്കാരെന്ന് സൗമ്യയുടെ ആത്മഹത്യകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 2014 മാര്‍ച്ച് 5ന് കൂഴൂര്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തിലാണ് ബിനുവു സൗമ്യയും വിവാഹിതരായത്. വിവാഹത്തിന്റെ ആദ്യദിവസം മുതല്‍തന്നെ ബിനു സൗമ്യയെ മാനസീകമായി പീഢിപ്പിച്ചു വരികയായിരുന്നു. സൗമ്യയോട് സംസാരിക്കാന്‍ പോലും ബിനു താല്പര്യം കാണിച്ചിരുന്നില്ല. ഇതിനിടയിലാണ് ബിനുവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് സൗമ്യ തിരിച്ചറിഞ്ഞത്. ഈ യുവതിക്ക് ഭര്‍ത്താവും കുട്ടികളുമുണ്ട്. ബിനുവിന്റെ ബന്ധുകൂടിയാണ് ആരോപണ വിധേയയായ യുവതി. ഇതിന്റെ പേരില്‍ സൗമ്യയും ബിനുവും തമ്മില്‍ കലഹിക്കുന്നത് പതിവായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ബിനു ഗള്‍ഫിലേക്ക് തിരിച്ച് പോയതോടെ ഭര്‍ത്താവിന്റെ വീട്ടുകാരും ഈ യുവതിയും സൗമ്യയെ മാനസീകമായി പീഢിപ്പിച്ചു തുടങ്ങി. ഇതേ തുടര്‍ന്ന് സൗമ്യ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. പിന്നീട് ബിനു സൗമ്യയെ ഫോണില്‍ വിളിച്ച് നിരന്തരം അസഭ്യം പറയുന്നതും ഭീഷണിപ്പെടുതുന്നതും പതിവാക്കി. തിരുവോണ ദിവസം രാവിലേയും രാത്രിയിലും ബിനു ഭീഷണി തുടര്‍ന്നതോടെ സൗമ്യ വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.ഭര്‍ത്താവിന്റെ ഭീഷണി സംഭാഷണം സൗമ്യ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്നു. ഈ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


keywords: kanhangad, ajanoor, soumya, mohanan, saroja, binu

Post a Comment

0 Comments

Top Post Ad

Below Post Ad