ന്യൂഡല്‍ഹി: (www.evisionnews.in) പൊതുനിരത്തില്‍ പുകവലിക്കുന്നവര്‍ ഓര്‍മിച്ചോളുക. പിടിക്കപ്പെട്ടാല്‍ നിങ്ങള്‍ വന്‍തുക പിഴ അടയ്‌ക്കേണ്ടി വരും. ഇപ്പോഴുള്ള പിഴത്തുക ഇരുന്നൂറ് രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപീകരിച്ച സമിതിയുടേതാണ് ശുപാര്‍ശ. സിഗററ്റ് പായ്ക്കറ്റുകളില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കേണ്ട യമപ്രകാരമുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാത്ത കമ്പനികളില്‍ നിന്ന് ഈടാക്കുന്ന പിഴ 5000 രൂപയില്‍ നിന്ന് 50,000 ആക്കാനും സമിതി ശുപാര്‍ശ ചെയ്തു. ഇതോടൊപ്പം പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി 18ല്‍ നിന്ന് 25 വയസായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ആരോഗ്യപരമായ മുന്നറിയിപ്പ് സിഗററ്റ് പായ്ക്കറ്റിന്റെ 80 ശതമാനവും മറയത്തക്ക തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡല്‍ഹി സര്‍ക്കാരിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രമേഷ് ചന്ദ്ര അദ്ധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച് കഴിഞ്ഞയാഴ്ചയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊതുസ്ഥലത്ത് പുകവലിച്ചതിന് പൊലീസ് പിടിച്ചാല്‍ നേരിട്ട് പിഴ അടയ്ക്കാനാവില്ല. പകരം കോടതിയില്‍ വേണം പിഴ ഒടുക്കേണ്ടത്.
Keywords: New Delhi, health ministry, commission, police,
Post a Comment
0 Comments