മട്ടന്നൂര്‍:(www.evisionnews.in) മട്ടന്നൂരിനടുത്ത കൂളേരിയില്‍ ബോംബ് സ്ഫോടനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ ഇരു കൈപ്പത്തികളും തകര്‍ന്നു. മരുതായി കൂളേരി മുതുപ്പില്‍ കുന്നുമ്മല്‍ വീട്ടില്‍ പവിത്രന്‍െറ മകന്‍ നിജിലി (20) നാണ് സാരമായി പരിക്കേറ്റത്. മുഖത്തും സാരമായി പരിക്കുണ്ട്. നിജിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. മരുതായി കൂളേരി മുതുപ്പില്‍ നിജിലിന്‍െറ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് 4.30 ഓടെയാണ് സ്ഫോടനമുണ്ടായത്. വീട്ടുവരാന്തയില്‍ നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടത്തെി. സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് സ്റ്റീല്‍ ബോംബും ബോംബ് നിര്‍മാണ സാമഗ്രികളും കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് മട്ടന്നൂര്‍ സി.ഐ കെ.വി. വേണുഗോപാല്‍, എ.എസ്.ഐ. പി. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.
Keywords: Mattannoor, Kooleri, Bomb, R.S.S member
Post a Comment
0 Comments