ഷാർജ:(www.evisionnews.in)പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാർജ കെ.എം.സി.സി കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദിയടുക്ക പഞ്ചായത്തിലെ കോട്ട ഗ്രാമത്തിൽ നിർമ്മാണം പുരോഗമിക്കുന്ന അഹ് ലാമു ശിഹാബ് ഗ്രാമീണ ശുദ്ധ ജല പദ്ധതിയുടെ സമർപ്പണം ഒക്ടോബറില്‍ നടക്കും.
കുടി വെള്ളത്തിന് പ്രയാസം നേരിടുന്ന കോട്ട ഗ്രാമത്തിലെ 40 നിർധന കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ബോർവെൽ, പമ്പ് ഹൗസ്, 30,000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക്, 40 കുടിലുകളിലേക്കും പൈപ്പ് ലൈൻ എന്നിങ്ങനെ സംവിധാനിച്ചിരിക്കുന്ന ഗ്രാമീണ ശുദ്ധ ജല പദ്ധതി കാസർഗോഡ് ജില്ലയിൽ ശിഹാബ് തങ്ങളുടെ പേരിൽ ഉയരുന്ന ഏറ്റവും വലിയ സ്മാരകമായി മാറും. പദ്ധതി സമർപ്പണ ചടങ്ങിൽ ദേശീയ സംസ്ഥാന മുസ്ലിം ലീഗ് നേതാക്കളും, മന്ത്രിമാരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ശുദ്ധ ജല ദൗർലഭ്യം അനുഭവപ്പെടുന്ന ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും സമാന രീതിയിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
അഹ് ലാമു ശിഹാബ് ചാരിറ്റബിൾ പ്രൊജെക്റ്റിൽ ഉൾപെടുത്തി മുസ്ലിം ലീഗ് കമ്മിറ്റികളുടെ സഹകരണത്തോടെ ജില്ലയിലെ 5 കേന്ദ്രങ്ങളിൽ തൊഴിൽപരിശീലന-തൊഴിൽദാന കേന്ദ്രങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.വിവാഹ ധൂർത്തിനും ആർഭാടത്തിനുമെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച ബോധവൽക്കരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച യോഗം 'ധൂർത്ത് ആഡംഭരം സ്ത്രീധനം-നരക കൊള്ളിയാവാണോ നാം' എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ്, എം.എസ.എഫ് കമ്മിറ്റികളുമായി ചേർന്ന് പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
ആക്റ്റിങ്ങ് പ്രസി. യൂസുഫ് ഹാജി അരയില്‍ അധ്യക്ഷത വഹിച്ചു
ഖലീൽ റഹ്മാൻ കാഷിഫി, സകീർ കുമ്പള, ഖരീം കൊളവയൽ, അബ്ദുല്ല പടിഞ്ഞാർ, ഇ.ആർ മുഹമ്മദ് കുഞ്ഞി, ഇർഷാദ് കമ്പാർ, ഷാഫി തച്ചങ്ങാട്, മാഹിൻ ബാതിഷ ആദൂർ, എം.എ നാസർ, മുഹമ്മദ് അസ്‌ലം എ.എം, അബ്ദുല്ല ബേക്കൽ, മഹ്മൂദ് എരിയാൽ, നിയാസ് കൊത്തിക്കാൽ,ഹനീഫ ഇല്യാസ് നഗർ, അറഫാത്ത് മാസ്തിഗുഡ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജന.സെക്ര. ഗഫൂർ ബേക്കൽ സ്വാഗതവും ട്രഷറർ കെ.മുഹമ്മദ് ഹാജി കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments