Type Here to Get Search Results !

Bottom Ad

ഉത്രാടപ്പാച്ചിലും കഴിഞ്ഞ് ഇന്ന് പൊന്നിന്‍ തിരുവോണം

കാസര്‍കോട് (www.evisionnews.in): ഉത്രാടപ്പാച്ചിലും കഴിഞ്ഞ് ഇന്ന് പൊന്നിന്‍ തിരുവോണം. നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളി ഇന്ന് തരുവോണം ആഘോഷിക്കുന്നു. തിരുവോണ ലഹരിയില്‍ ഇനി മണ്ണിലും മനസ്സിലും ഓണക്കാലവും ഓണക്കാഴ്ചകളും. 
കാത്തിരിപ്പിനൊടുവില്‍ ഒത്തിരി നല്ല സ്വപ്‌നങ്ങളുമായി വന്നെത്തുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി അത്തം മുതല്‍ തന്നെ പായുകയായിരുന്നു. ഉത്രാട ദിവസമായ ഇന്നലെയും ഈ പാച്ചിലിലായിരുന്നു മലയാളി. സദ്യയ്ക്ക് ഇലയൊരുക്കുന്നത് മുതല്‍ പായസം വിളമ്പുന്നത് വരെയുള്ള എല്ലാം ഈ പരക്കം പാച്ചിലില്‍ സ്വന്തമാക്കണം.
ഉത്രാടപ്പാച്ചിലില്‍ അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് മലയാളികള്‍ ഇന്നലെ ഉറങ്ങിയത്. പച്ചക്കറി, പലചരക്ക്, തുണിക്കടകളിലൊക്കെ തിരക്കോട് തിരക്കായിരുന്നു. മാവേലിയെ കാത്തിരിക്കാന്‍ മുറ്റത്ത് പൂക്കളമൊരുക്കുന്നതിന് പൂവില്‍പ്പനയും പൊടിപൊടിച്ചു. 
തിരക്കുകള്‍ തീര്‍ത്ത് ഓണമുണ്ട് ഇനിയും ഒരുപാട് ഓണക്കാലത്തിന് വേണ്ടി കാത്തിരിക്കും. ഏവര്‍ക്കും ഇ വിഷന്റെ തിരുവോണാശംസകള്‍...


Keywords: kasaragod, Local, News, Wishes, Onam, Uthradam, keralam, Celebration, ഓണം.

Post a Comment

0 Comments

Top Post Ad

Below Post Ad