കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2015-16 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ്സിലേക്കുളള പ്രവേശനപരീക്ഷയുടെ അപേക്ഷാഫോറം വിതരണം തുടങ്ങി. അപേക്ഷകര്‍ കാസര്‍കോട് ജില്ലയിലെ അംഗീകൃത സ്‌ക്കൂളുകളില്‍ യഥാക്രമം 2012-13, 2013-14 എന്നീ അധ്യയന വര്‍ഷങ്ങളില്‍ 3,4 ക്ലാസ്സുകളില്‍ പഠിച്ചവരും 2014-15 അധ്യയന് വര്‍ഷത്തില്‍ 5-ാം ക്ലാസ്സില്‍ കാസര്‍കോട് ജില്ലയിലെ അംഗീകൃത സ്‌കൂളുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമാവണം. 2002 മെയ് 1 ന് മുമ്പും 2006 ഏപ്രില്‍ 30നുശേഷവും ജനിച്ചവരായിരിക്കരുത്. പൂരിപ്പിച്ച അപേക്ഷകള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വഴി ബന്ധപ്പെട്ട എഇഒ ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്.
അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന പ്രവേശന പരീക്ഷ 2015 ഫെബ്രവരി 7ന് രാവിലെ 11.30 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പ്രവേശന പരീക്ഷയുടെ അപേക്ഷാഫോറം www.navodaya.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, എഇഒ ഓഫീസുകള്‍, അംഗീകൃത സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ നിന്നും സെപ്തംബര്‍ 25 മുതല്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ www.jnvkasaragod.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
keywords: kasaragod, periya, javahar navodaya school
Post a Comment
0 Comments