കാസര്‍കോട്: (www.evisionnews.in) ബി.ജെ.പി. ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭാ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തെരുവ് വിളക്കുകള്‍ അറ്റകുറ്റ പണികള്‍ നടത്തി പ്രകാശിപ്പിക്കുക, നഗരസഭാ ഓഫീസിലെ അഴിമതിയും കൈക്കൂലിയും അവസാനിപ്പിക്കുക, കരാര്‍ നല്‍കുന്നതിലെ സ്വജന പക്ഷപാതം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. ചൊവ്വാഴ്ച രാവിലെ കറന്തക്കാട്ടെ ബി.ജെ.പി. ഓഫീസില്‍നിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തു.
മാര്‍ച്ചിന് ശേഷം നഗരസഭാ ഓഫീസ് ഗേറ്റിന് മുന്നില്‍ നടന്ന പൊതുയോഗം എസ്. കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. ജയറാം അധ്യക്ഷത വഹിച്ചു. വി. ചന്ദ്രന്‍, പി. രമേശ്, സുധാമ, ഹരീഷ് നാരമ്പാടി, പി. ഭാസ്‌കരന്‍, രൂപാറാണി, അനിത ആര്‍. നായിക്ക്, ഗുരുപ്രസാദ് പ്രഭു എന്നിവര്‍ സംസാരിച്ചു.
Keywords: B.J.P, Town Committe, march, municipality, poor condition of town, solution
Post a Comment
0 Comments