ബാഗ്ദാദ്: (www.evisionnews.in) ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരെ നേരിടാന്‍ ഇറാഖ് സേനയ്ക്ക് അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണ. അമേരിക്കന്‍ യുദ്ധവിമാനം ഐഎസ് ഭീകരര്‍ക്ക് നേരെ വ്യോമാക്രമണം നടത്തി. തെക്കുപടിഞ്ഞാറന്‍ ബാഗ്ദാദിലെ സിഞ്ചാര്‍ പ്രവിശ്യക്ക് സമീപമാണ് അമേരിക്കന്‍ സൈന്യം. ബോംബാക്രമണം നടത്തിയത്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് സൈന്യത്തിന്റെ അക്രമണം. അതേ സമയം ഇറാഖി സേന സഹായം തേടിയതിന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് അമേരിക്കന്‍ സൈനിക നേതൃത്വം വ്യക്തമാക്കി. സുരക്ഷാ സേനയെ ഐ.എസ് ഭീകരര്‍ അക്രമിച്ചതിനെ തുടര്‍ന്നാണ് ഇറാഖി സേന അമേരിക്കയുടെ സഹായം തേടിയത്.
അക്രമണത്തില്‍ നിരവധി ഐ.എസ് കേന്ദ്രങ്ങളും വാഹനങ്ങളും തകര്‍ന്നെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
Keywords: ISIS, America, Iraq, Bagdad, America Central Command, Missile, U.S Army, Barak Obama

Post a Comment
0 Comments