ന്യൂഡല്‍ഹി (www.evisionnews.in): സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എച്ച്.എല്‍ ദത്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ വിരമിച്ചതിനെത്തുടര്‍ന്നാണ് എച്ച്.എല്‍. ദത്തു പുതിയ ഇന്ത്യയുടെ 42_ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
അറുപത്തിനാലുകാരനായ ദത്തു കര്‍ണാടകത്തിലെ ബെല്ലാരി സ്വദേശിയാണ്. ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയ സാഹചര്യത്തില്‍, കൊളിജീയം സംവിധാനം വഴി നിയമിതനാകുന്ന അവസാനത്തെ ചീഫ് ജസ്റ്റിസായിരിക്കാം ജസ്റ്റിസ് ദത്തു. കേരളത്തിലും ഛത്തിസ്ഗഢിലും ചീഫ് ജസ്റ്റിസായിരുന്നിട്ടുണ്ട്. 2008 ഡിസംബറിലാണ് സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമിതനായത്. സുപ്രധാനമായ ഒട്ടേറെ കേസുകള്‍ക്ക് ദത്തു വിധി പുറപ്പെടുവിച്ചിട്ടുണ്ട്.
Keywords: Newdelhi, Supreme Court, H.L Dathu, Chief Justice.

Post a Comment
0 Comments