കാസറഗോഡ്:(www.evisionnews.in)കേരള സര്‍ക്കാരിന്റെ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായഹ്ന ധര്‍ണ നടത്തി. ഐഎന്‍എല്‍ സെക്രട്ടറിയേറ്റ് അംഗം മൊയ്ദീന്‍ കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു. ഹംസ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, മൊയിതീന്‍ കുഞ്ഞി കളനാട്, എംഎ ലത്തീഫ് , കപ്പണ മുഹമ്മദ് കുഞ്ഞി, അജിത് കുമാര്‍ ആസാദ്, എംടിപി അബ്ദുല്‍ ഖാദര്‍, സുബൈര്‍ പടുപ്പ്, ഇഖ്ബാല്‍ മാളിക, സിഎംഎ ജലീല്‍, റഹീം ബെണ്ടിച്ചാല്‍, ഖലീല്‍ എരിയാല്‍, എന്‍എം അബ്ദുല്ല, ഹനീഫ് അറബി, മൊയിദീന്‍ ഹാജി ചാല, ഖലീല്‍ പുഞ്ചാപി, അബ്ദുല്‍ റഹ്മാന്‍ കൊളവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
keywords :INL-tax-dharna-

Post a Comment
0 Comments