കുറ്റിക്കോല്‍: (www.evisionnews.in) വിഭാഗീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ബേഡകത്ത് പോലിസ് കാവലില്‍ ഔദ്യോഗിക വിഭാഗവും വിമതപക്ഷവും ഇന്ന് രാവിലെ കൃഷ്ണപിള്ളാ ദിനാചരണം നടത്തി. കനത്ത പോലിസ് സുരക്ഷ ഉണ്ടായിരുന്നതിനാല്‍ സമാധാനപരമായാണ് ദിനാചരണം നടന്നത്. സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിക്കോലില്‍ നടന്ന കൃഷ്ണപിള്ളാ ദിനാചരണത്തില്‍ അഞ്ഞൂറില്‍ താഴെ പേര്‍ മാത്രമാണ് പങ്കെടുത്തത്. അതേ സമയം വിമത വിഭാഗത്തിന്റെ പരിപാടിയില്‍ അറുന്നൂറോളം പങ്കെടുത്തു. മൂന്നിടങ്ങളിലാണ് വിമതര്‍ പരിപാടി സംഘടിപ്പിച്ചത്. ബന്തടുക്ക,കുറ്റിക്കോല്‍, പടുപ്പ് എന്നിവിടങ്ങളിലായാണ് കൃഷ്ണപിള്ളാ ദിനാചരണം നടന്നത്. സംഘര്‍ഷം കണക്കിലെടുത്ത് എല്ലായിടങ്ങളിലും കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Police protection, Krishnapilla, Bandadukka, Kuttikkol, Padupp
Post a Comment
0 Comments