കാഞ്ഞങ്ങാട്:- (www.evisionnews.in) കാഞ്ഞങ്ങാട്ടും പരിസരങ്ങളില്‍ നിന്നുമായി വാടകയ്‌ക്കെടുത്ത മൂന്ന് വാഹനങ്ങള്‍ മറിച്ചു വിറ്റ സംഘത്തെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുര്‍ഗ് പോലിസ് കോടതിയില്‍ ഹരജി നല്‍കി.
നീലേശ്വരത്തെ കേസില്‍ റിമാന്റില്‍ കഴിയുന്ന നീലേശ്വരം പള്ളിക്കരയിലെ അബ്ദുള്‍ കലാം, കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഹസൈനാര്‍, നീലേശ്വരം മന്ദംപുറത്തെ റിയാസ് എന്നിവരെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് പോലിസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ത്രേട്ട് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. കാഞ്ഞങ്ങാട്ടെ പുതിയ കോട്ട, പടന്നക്കാട്, ബല്ലാ കടപ്പുറം എന്നിവിടങ്ങളില്‍ നിന്നും വാടകയ്‌ക്കെടുത്ത കാറുകള്‍ മറിച്ചു വിറ്റുവെന്ന പരാതിയില്‍ അബ്ദുള്‍ കലാം, ഹസൈനാര്‍, റിയാസ് എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ചാലാട് സ്വദേശിയുടെ ആഡംബര കാര്‍ നീലേശ്വരത്ത് നിന്ന് മറിച്ചു വിറ്റ കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.
Keywords: Kanhangad, rent, vehicles, custody, Hosdurg police, appeal, Nileshwar, Pallikkara, Judicial first class magistret
Post a Comment
0 Comments