ലണ്ടന്‍: (www.evisionnews.in) ബ്രിട്ടനില്‍ ഏല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്ക് വാങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രദ്ധേയനാകുന്നു. ഇന്ത്യന്‍ വംശജനായ അസാനിഷ് കല്യാണസുന്ദരമാണ് പ്രധാന വിഷയങ്ങളിലെല്ലാം ഏ ലെവല്‍ മാര്‍ക്ക് നേടിയിരിക്കുന്നത്. കണക്ക്, ഫിസിക്ക്‌സ്, കെമിസ്ട്രി, ബയോളജി , നിരൂപണം തുടങ്ങിയ വിഷയങ്ങളിലാണ് കല്യാണസുന്ദരം മുഴുവന്‍ മാര്‍ക്ക് വാങ്ങിയത്. കോംബ്രിഡ്ജ് സര്‍വ്വകലാശലയില്‍ മെഡിസിന് പഠിക്കാന്‍ തയ്യാറെടുക്കുന്ന ഈ പതിനെട്ടുകാരന്‍ ഇപ്പോള്‍ സെന്റ് ജോസ്ഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പഠിച്ച് നല്ലൊരു സര്‍ജനാകണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം.
Keywords: Marks, complete, Indian student, Asanish Kalyana Sundaram, Mathematics, Physics, Chemistry, Biology, S.t Joseph

Post a Comment
0 Comments