എറണാകുളം: ഉദയംപേരൂരില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സദ്യയിലെ മീന്‍കറി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയില്‍ ഉള്ളവര്‍ക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡി.എം.ഒ പറഞ്ഞു. വിവാഹതലേന്ന് വരന്റെ വീട്ടില്‍ നടത്തിയ വിരുന്നിനെത്തിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
എറണാകുളത്ത് വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 60 ലേറെ പേര്‍ ആശുപത്രിയില്‍
4/
5
Oleh
evisionnews