തിരുവവന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രമര്‍ദ്ദം ഏതാനും മണിക്കൂരികള്‍ക്കുള്ളില്‍ മോഖാ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നരിയിപ്പ്. പ്രതീക്ഷിച്ചതിലും വൈകിയാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. വടക്ക് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോഖ, പിന്നീട് ബംഗ്ലാദേശ്, മ്യാന്‍മാര്‍ തീരത്തേക്ക് നീങ്ങും. മണിക്കൂറില്‍ 130 കിമീ വരെ വേഗതയുണ്ടാകും. തീരംതൊടും മുമ്പേ ദുര്‍ബലമാകാനുള്ള സാധ്യതകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മോഖ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനുള്ള സാധ്യത വളരെക്കുറവാണ്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോഖാ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
4/
5
Oleh
evisionnews