ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റായ കെ.കെ. മുഹമ്മദ് ശാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍. സമസ്ത കാന്തപുരം വിഭാഗം നേതാവായ ശാഫി സഅദിയുടേതടക്കം നാലുപേരുടെ നാമനിര്‍ദേശമാണ് ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ പുതുതായി അധികാരത്തില്‍ വന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കിയത്. മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നിങ്ങനെ വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്കും സ്ഥാനം നഷ്ടപ്പെട്ടു. ബിജെപിയുടെ പിന്തുണയോടെയാണ് സഅദി വഖഫ് ബോര്‍ഡ് പ്രസിഡന്റായത്.
കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റ് ശാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി
4/
5
Oleh
evisionnews