Type Here to Get Search Results !

Bottom Ad

സിറ്റി ഗോള്‍ഡ് ഏകദിന ഹജ്ജ് ഉംറ ക്ലാസ് നടത്തി


കാസര്‍കോട്: കഴിഞ്ഞ ഇരുപത് വര്‍ഷമായി സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് ഹാജിമാര്‍ക്കു വേണ്ടി നടത്തുന്ന ഹജ്ജ് ക്ലാസ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. അടുക്കത്ത്ബയല്‍ അല്‍ ബയാന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍ ഹാഫിസ് ഹാഷിം അഹ്‌സനി അധ്യക്ഷത വഹിച്ചു. സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കരീം കോളിയാട് സ്വാഗതം പറഞ്ഞു. സിറാജുദ്ദീന്‍ ഫൈസി ബാപ്പളിഗെ ക്ലാസെടുത്തു. സര്‍ക്കാര്‍ മുഖേനയും അല്ലാതെയും ഹജ്ജിനു പോകുന്ന ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, സിറ്റി ഗോള്‍ഡ് ഡയറക്ടര്‍ ഇഖ്ബാല്‍ സുല്‍ത്താന്‍, കെ, അസൈനാര്‍, അന്‍വര്‍ സാദത്ത്, ഉസ്മാന്‍ കടവത്ത്, കരീം തല്‍പ നാജെ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad