Friday, 19 May 2023

എസ്.എസ്.എല്‍.സി; 99.7 ശതമാനം വിജയം, മുന്നില്‍ കണ്ണൂര്‍, പിന്നില്‍ വയനാട്


തിരുവനന്തപുരം: 2023 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.7 ശതമാനമാണ് ഇത്തവണത്തെ വിജയം. എസ്.എസ്.എല്‍.സി വിജയത്തില്‍ 0.44 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 4,19,128 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഉപരിപഠനത്തിന് അര്‍ഹരായത് 4,17,864 വിദ്യാര്‍ഥികളാണ്. 68,604 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24,241 അധികമാണിത്. 

കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല (99.94). ഏറ്റവും കുറവ് വിജയശതമാനം വയനാട് ജ്ില്ലയാണ് (98.41). 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുളുടെ എണ്ണം-951. നൂറ് ശതമാനം വിജയം നേടിയ ആകെ സ്‌കൂളുകള്‍- 2581.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ മലപ്പുറം വികെഎംഎംഎച്ച്എസ്എസ് സ്‌കൂളില്‍ നൂറ് ശതമാനമാണ് വിജയം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഫലമാണിത്. ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ 24402 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് അധികമായി നേടാന്‍ സാധിച്ചു.

Related Posts

എസ്.എസ്.എല്‍.സി; 99.7 ശതമാനം വിജയം, മുന്നില്‍ കണ്ണൂര്‍, പിന്നില്‍ വയനാട്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.