കൊച്ചി: കഞ്ചാവ് കടത്തിയ മകനെ സംരക്ഷിച്ചെന്ന കേസില്‍ എറണാകുളം തടിയിട്ടപറമ്പ് ഗ്രേഡ് എസ്.ഐ സാജന് സസ്പെന്‍ഷന്‍. ഒഡീഷ്യയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ച കേസില്‍ എസ് .ഐ സാജന്‍, മകന്‍ നവീന്‍ എന്നിവരുള്‍പ്പെടെ നാലു പേരെ ആലുവ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ നടപടി ആയാണ് സാജന്റെ സസ്പെന്‍ഷന്‍. കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് ഇവര്‍. നവീനെ സംരക്ഷിക്കുകയും , വിദേശത്ത് കടക്കാന്‍ സഹായിക്കുകയും ചെയ്തതാണ് സാജനെതിരായ കേസ്. ഈ മാസം മുപ്പതിന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് എസ്.ഐ ക്കെതിരായ നടപടി.
കഞ്ചാവ് കടത്തിയ മകനെ സംരക്ഷിച്ചു; ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍
4/
5
Oleh
evisionnews