കാസര്‍കോട്: ലൈറ്റ് ആന്റ് സൗണ്ട്‌സ് സാമഗ്രികള്‍ സൂക്ഷിച്ച ഗോഡൗണിനു തിപിടിച്ചു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തെ എരിയാല്‍ സ്വദേശി മജീദിന്റെ ഉടമസ്ഥതയിലുള്ള സംഘം ഈവന്റിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കസേരകള്‍, ഫൈബര്‍ മേശകള്‍, ലൈറ്റുകള്‍, ഇലക്ട്രിക് വയറുകള്‍ തുടങ്ങിയവ ഭാഗികമായി കത്തിനശിച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രണ്ടര ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം ഗോഡൗണിനു തീപിടിച്ചു
4/
5
Oleh
evisionnews