കാഞ്ഞങ്ങാട്: ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. തളങ്കര കടവത്തെ ടി.എ ഖാലിദിന്റെ മകന്‍ ചെട്ടുംകുഴിയിലെ അഹമ്മദ് ശബാബ് (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുതിയകോട്ട വിനായക തീയേറ്ററിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. യുവ ബിസിനസുകാരനായ ശബാബ് വ്യാപാര ആവശ്യാര്‍ഥം കോഴിക്കോട് പോയി മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ശബാബ് ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന പാചക ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
4/
5
Oleh
evisionnews