Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ സ്ഥലം കയ്യേറിയ സംഭവം: കലക്ടര്‍ക്കും തഹസില്‍ദാറിനും പരാതി നല്‍കുന്നത് തടയാന്‍ ലീഗിനെതിരെ വ്യാജ വാര്‍ത്ത നല്‍കി


ചെങ്കള: ചെങ്കള എന്ന നാടിനെ സമൂഹത്തില്‍ താറടിച്ചു കാണിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ചില സാമൂഹിക വിരുദ്ധര്‍ അണിയറയില്‍ കരുനീക്കുകയാണ്. ഇതിന്റെ ഭാഗമായി ചില മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്ത നല്‍കി ഒരു നാടിനെ മൊത്തം അപകീര്‍ത്തിപ്പെടുത്താനും, സമാധാനപൂര്‍വം കഴിയുന്ന ഈ മേഖലയിലെ ജനങ്ങളെ പ്രകോപിപ്പിക്കാനും അതുവഴി നാടുകളെ തമ്മിലടിപ്പിക്കാനുമാണ് ഇവരുടെ ശ്രമം.

സത്യാവസ്ത മറച്ചുവച്ച് അപവാദം പ്രചരിപ്പിക്കുകയും ചെങ്കളയിലെ മുസ്ലിം ലീഗ് പാര്‍ട്ടിയെയും ലീഗ് നേതാക്കളെയും അപമാനിച്ചതിനെതിരെ യൂത്ത് ലീഗ് കമ്മിറ്റി, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യഥാര്‍ത്ഥത്തില്‍ അനധികൃതമായി കയ്യേറി എന്നു പറയുന്ന സ്ഥലത്തിന്റെ നിജസ്ഥിതി എന്താണെന്നറിയാന്‍ നാട്ടുകാര്‍ തഹസില്‍ദാറെയും ജില്ലാ കലക്ടറെയും സമീപിക്കാനൊരുങ്ങുന്നതിനിടയിലാണ്. ഈവ്യാജ വാര്‍ത്ത പുറത്തുവിട്ടത്. വാസ്തവം മറ്റൊന്ന് എന്നിരിക്കെ ലീഗിനെ ഇകഴ്ത്തിക്കാട്ടി സമാധാന പരമായി ജീവിക്കുന്ന രണ്ടു നാടുകളെ തമ്മിലടിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൈരളി ചാനല്‍ നിര്‍ത്തണമെന്നും, രാഷ്ട്രീയ ലാഭം കൊയ്യാന്‍ എന്തു നീച തന്ത്രവും പയറ്റുന്ന ഇത്തരക്കാരെ ജനം തിരിച്ചറിയുമെന്നും യൂത്ത് ലീഗ് യോഗം അഭിപ്രായപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad